തൊടുപുഴ: മുൻ എം.പിയും എം.എൽ.എയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസിന്റെ ചരമദിനം പി.ടി. തോമസ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11ന് മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ ആചരിക്കും. അന്തേവാസികൾക്ക് അന്നദാനം ഒരുക്കിയതിന് ശേഷം ചേരുന്ന യോഗത്തിൽ ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മുൻ ഗാന്ധി യൂണവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സിറിയക്ക് തോമസ് ഉദ്ഘാടനം നിർവ്വഹിക്കും. സാമൂഹ്യ നിരീക്ഷകൻ ഡിജോ കാപ്പൻ മുഖ്യപ്രഭാക്ഷണം നടത്തുന്ന യോഗത്തിൽ റോബിൻ ബസ് ഉടമ ഗിരീഷിന് പി.ടി. തോമസ് കർമ്മ ശ്രഷ്ഠ പുരസ്‌കാരം നൽകുമെന്നും സെക്രട്ടറി മാത്യു വർഗീസ് അറിയിച്ചു.