പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രി 7.15നും 7.55 നും മദ്ധ്യേ ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. തുടർന്ന് ഉത്സവ പൂജകളുടെ പ്രസാദ വിതരണം, രാത്രി എട്ടിന് കൊടിയേറ്റ് സദ്യ, 8.30ന് സാംസ്‌കാരിക സമ്മേളനം. 30ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യം, അഭിഷേകം, ആറിന് ഗണപതി ഹോമം, 6.30ന് ഉഷപൂജ, എട്ടിന് പന്തീരടി പൂജ, ഒമ്പതിന് കലശപൂജകൾ, നവകം, പഞ്ചഗവ്യം, 10.30ന് കലശാഭിഷേകങ്ങൾ, 11.30ന് മദ്ധ്യാഹ്നപൂജ, വൈകിട്ട് 5ന് നടതുറക്കൽ, 5.30ന് കാഴ്ചശീവേലി, 6.30ന് വിശേഷാൽ ദീപാരാധന, രാത്രി എട്ടിന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെ രാവിലെ പതിവ് പൂജകൾ, രാത്രി ഒമ്പതിന് ഗാനമേള. 24ന് രാവിലെ പതിവ് പൂജകൾ, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, രാത്രി എട്ടിന് നൃത്തന്ധ്യ, അത്താഴപൂജ. 25ന് രാവിലെ പതിവ് പൂജകൾ, രാത്രി എട്ടിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. 26ന് രാവിലെ പതിവ് പൂജകൾ, രാത്രി എട്ടിന് തിരുവാതിര, തുടർന്ന് നൃത്തനൃത്യങ്ങൾ. 27ന് പതിവ് പൂജകൾ, 11ന് അഷ്ടോത്തര സംഖ്യ (108) ഇളനീർ അഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ട്, 28ന് രാവിലെ പതിവ് പൂജകൾ, 11ന് അഷ്ടാഭിഷേകം, രാത്രി ഒമ്പതിന് തെയ്യാരം (നാടൻ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും). 29ന് പൂയം മഹോത്സവം. രാവിലെ പതിവ് പൂജകൾ, വൈകിട്ട് അഞ്ചിന് ചെറുതോട്ടിൻകരയിൽ നിന്ന് താലപ്പൊലി കാവടി ഘോഷയാത്ര, ഏഴിന് താലപ്പൊലി ഘോഷയാത്രയ്ക്ക് എതിരേൽപ്പ്, ദീപാരാധന, എട്ടിന് കാവടിയാട്ടം, 8.30ന് മഹോത്സവ സദ്യ, ഒമ്പതിന് പ്രഭാഷണം (ഷഷ്ഠി വ്രതവും ആചാരാനുഷ്ഠാനങ്ങളും), 10ന് പള്ളിവേട്ട പുറപ്പാട്, 11ന് പള്ളിവേട്ട, 11.30ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്. 30ന് ഉച്ചയ്ക്ക് 12ന് ഉത്സവ പൂജകളുടെ പ്രസാദ വിതരണം. വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിൽ നിന്ന് ആറാട്ട് പുറപ്പെടൽ, 6.20നും 6.55നും മദ്ധ്യേ ആറാട്ട്, രാത്രി ഏഴിന് ആറാട്ട് കടവിൽ ദീപാരാധന, തുടർന്ന് ആറാട്ട് ഘോഷയാത്ര, 8.30ന് ആറാട്ട് എതിരേൽപ്പ്, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, കൊടിയിറക്കൽ, കലശാഭിഷേകം, പ്രസന്നപൂജ, വലിയ കാണിയ്ക്ക, മംഗളാരതി, തുടർന്ന് ആറാട്ട് സദ്യ, രാത്രി 9ന് ആദരിക്കലും പുരസ്കാര സമർപ്പണവും, തുടർന്ന് ഗാനമേള, രാത്രി 10ന് സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്.