തൊടുപുഴ :ഉന്നത വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന് എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംഘപരിവാർ അനുകൂലികളെ സർവ്വകലാശാലകളിൽ നാമനിർദേശം ചെയ്യുന്ന ചാൻസലറുടെ നടപടികൾ ഇതിന്റെ ഭാഗമാണ്. തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന പ്രവർത്തക യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി.എം. ശരത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.എം. മുഹമ്മദ് ജലീൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.