കുമളി: തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് വഴിതെറ്റി വന്ന അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. കുമളി ചെങ്കര പുല്ലുമേട് റോഡിലാണ് അപകടം സംഭവിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ചെങ്കര- പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ പുലർച്ചെ മധുരയിൽ നിന്ന് ശബരിമലയിലേക്ക് പോയ ബസിൽ ഡ്രൈവർ ഉൾപ്പെടെ 26 അയ്യപ്പഭക്തർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ചെങ്കരയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുമളിയിലെ ആശുപത്രിലേക്ക് മാറ്റി. പരിസരവാസികളുടെയും ജീപ്പ്- ഓട്ടോ ഡ്രൈവർമാരുടെയും സമയോചിതമായ രക്ഷാപ്രവർത്തനം അപകടത്തിൽപ്പെട്ടവർക്ക് ആശ്വാസമായി. ട്രാഫിക് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ട്. അങ്ങനെ രാത്രികാലങ്ങളിൽ മിക്ക വാഹനങ്ങളും ചെങ്കര- പുല്ലുമേട് വഴി വഴിതെറ്റി വരുന്നുണ്ട്. അത്തരത്തിലാണ് ഈ വാഹനവും അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു.