പീരുമേട്: പീരുമേട് സബ് ജില്ലയിലെ ഉച്ച ഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റുമാരുടെയും സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പഞ്ചായത്ത് മെംബർമാരുടെയും സംയുക്ത യോഗം പീരമേട് എസ്.എം.എസ് ക്ലബ് ഹാളിൽ നടന്നു. യോഗം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദീൻ, പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹെലൻ മേരി, വണ്ടി പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ എന്നിവർ സംസാരിച്ചു. നൂൺ മീൽ ഓഫീസർ രഞ്ജിത് മാത്യു ഉച്ചഭക്ഷണ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഇ.ഒ എം. രമേശ് ക്ലാസെടുത്തു. യോഗത്തിൽ കരടിക്കുഴി പഞ്ചായത്ത് എൽ.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.ഐ. ഷൈലജ നന്ദി പറഞ്ഞു.