ചിന്നക്കനാൽ: പവർഹൗസ് സൂര്യനെല്ലി റോഡിൽ റേഷൻ കടയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കുറ്റി വീണ് ഡ്രൈവർക്ക് പരിക്കേറ്റു. മൂന്നാർ സ്വദേശി പഴനിയ്ക്കാണ് (52) പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ ഇയാളെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 മാസം മുമ്പ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് നീക്കം ചെയ്ത മരത്തിന്റെ കുറ്റിയാണ് ഇന്നലെ യാദൃശ്ചികമായി റോഡിലേക്ക് വീണത്. ഇന്നലെ വൈകിട്ട് നാലരയോടെ ചിന്നക്കനാലിലെ സ്വകാര്യ റിസോർട്ടിൽ അതിഥിയെ എത്തിച്ച ശേഷം മൂന്നാറിന് മടങ്ങുമ്പോഴാണ് കാറിന് മുകളിലേക്ക് മരക്കുറ്റി വീണത്. മൂന്നാറിലെ സ്വകാര്യ തേയില കമ്പനിയിലെ ഉദ്യോഗസ്ഥന്റെ വാഹനമാണിത്.