മണക്കാട്: മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി മണക്കാട് ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ മണക്കാട് എൻ.എസ്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തുന്ന സ്‌നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീന അനിൽ, വാർഡ് മെമ്പർ എം. മധു, വില്ലേജ് ഓഫീസർ അജേഷ്, എൻ.എസ്.എസ് കോഡിനേറ്റർ ആശ തുടങ്ങിയവർ പങ്കെടുത്തു.