പീരുമേട്: വിദ്യാർത്ഥികൾ സമൂഹ്യ പ്രതിബദ്ധതയുള്ളവരും സഹാനുഭൂതിയുള്ളവരുമായിരിക്കണമെന്നും കലാ സാഹിത്യ വിഷങ്ങളിൽ തൽപരരായിരിക്കണമെന്നും എസ്.എൻ. ട്രസ്റ്റ് പാമ്പനാർ ആർ.ഡി.സി കൺവീനർ ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആന്റ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ജിതിൻ ജോസ് അദ്ധ്യക്ഷനായിരുന്നു. വീണാ വിനോദ്,​ ഡോ. ശ്രുതി എസ്.ജി,​ അനുപ്രിയ,​ അമലു,​ സുധീഷ്,​ അശ്വതി എന്നിവർ പ്രസംഗിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ജസ്പിൻ ആർ. സ്വാഗതവും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ അൽഫിയാ സത്താർ നന്ദിയും പറഞ്ഞു.