തൊടുപുഴ: അരിക്കുഴ ഭാഗത്ത് അനധികൃതമായി മണ്ണെടുപ്പ് നടത്തിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പാസ് ഇല്ലാതെ മണ്ണെടുത്ത രണ്ട് ടിപ്പറുകളും ഒരു ജെ.സി.ബിയുമാണ് തഹസിൽദാരുടെ നിർദ്ദേശാനുസരണം തൊടുപുഴ താലൂക്ക്തല റവന്യൂ സ്‌ക്വാഡ് തൊടുപുഴ പൊലീസിന്റെ സഹായത്താൽ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളത്. വരുന്ന ക്രിസ്മസ് അവധി ദിവസങ്ങളിൽ അനധികൃതമായി മണ്ണെടുപ്പ്, കരിങ്കല്ല് കടത്ത് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറും സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലെ കൺട്രോൾ റൂമിന്റെ നമ്പറായ 04862222503 നമ്പരിലേക്ക് പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്ന് തൊടുപുഴ തഹസിൽദാർ അറിയിച്ചു.