തൊടുപുഴ: കാർഷിക മേഖലയോടുള്ള ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ സമീപനം ഏറെ നിരാശജനകമാണെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. കേരള കർഷക യൂണിയൻ തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റി യോഗം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വർഷക്കാലമായി റബ്ബർ കർഷകരോടുള്ള സമീപനവും നെൽകർഷകരോട് കാണിക്കുന്ന നടപടികളും അങ്ങേയറ്റം ഖേദകരമാണ്. വന്യജീവികളുടെ അക്രമത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനായി സർക്കാർ കാണിക്കുന്ന ഉദാസീനതയും അങ്ങേയറ്റം അപലപനീയമാണെന്നും ജേക്കബ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സണ്ണി തെങ്ങുംപള്ളി, ടോമി ജോർജ്ജ് മുട്ടേത്താഴത്ത്, പി.എസ്. കേശവൻ, സോമൻ ആക്കപ്പടി, ബിനു ജോൺ, സി.എ. തോമസ് ചരളംകുന്നേൽ, ഷാജി ഉഴുന്നാലിൽ, അഗസ്റ്റിൻ ടി.എ എന്നിവർ പ്രസംഗിച്ചു.