pd
പി.ടി സ്റ്റഡി സെന്റർ സംഘടിപ്പിച്ച രണ്ടാമത് പി.ടി തോമസ് ചരമ വാർഷികം മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സ്വന്തം മരണാനന്തര കർമ്മത്തിന് തിരക്കഥയെഴുതിയ പി.ടി. തോമസ് നമ്മുടെ നാടിന്റെ നഷ്ടമാണെന്ന് മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് പറഞ്ഞു. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ പി.ടി സ്റ്റഡി സെന്റർ സംഘടിപ്പിച്ച രണ്ടാമത് പി.ടി. തോമസ് ചരമ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ നിരീക്ഷകൻ ഡിജോ കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ പി.ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം റോബിൻ ബസ് ഉടമ ഗിരീഷിന് നൽകി. സ്റ്റഡി സെന്റർ ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദിവ്യരക്ഷാലയത്തിനുള്ള മെഡിക്കൽ സാധനങ്ങൾ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ടി.സി. രാജു എന്നിവർ ചേർന്ന് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്,​ പഞ്ചായത്ത് മെമ്പർമാരായ എൻ.കെ. ബിജു, സാജൻ ചിമ്മിനികാട്ട്, സജി ചെമ്പകശ്ശേരി, സിബിൻ വറുഗീസ്, ഫ്രണ്ട്‌സ് വിജയൻ, ബ്രദർ ടോമി മാത്യു, ഫ്രാൻസിസ് കുറുന്തോട്ടിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.