അടിമാലി: പഴയആലുവ- മൂന്നാർ രാജപാതയിലൂടെ യാത്ര നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മാസം മൂന്നിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ പ്രകാരമാണ് രാജപാത തുറന്ന് നൽകിയത്. പിന്നാലെ വനംവകുപ്പിന്റെ റിവിഷൻ പെറ്റീഷനിലാണ് ഇതുവഴിയുള്ള യാത്ര നിരോധിച്ചുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുവഴിയുള്ള യാത്ര വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുമെന്ന വനം വകുപ്പിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടമ്പുഴയിൽ നിന്ന് എളംബ്ലാശ്ശേരികുടി, കുറത്തിക്കുടി, മാങ്കുളം, ലക്ഷ്മി വഴി മൂന്നാർ എത്തുന്നതായിരുന്നു പഴയ രാജപാത. ഇതിൽ എളംബ്ലാശ്ശേരിക്കുടിയിൽ വനംവകുപ്പിന്റെ ചെക്പോസ്റ്റ് കടന്നുവേണം കുറത്തിക്കുടിയിലേക്ക് എത്താൽ. ഇതുവഴി ആദിവാസികൾക്ക് മാത്രമാണ് സഞ്ചരിക്കാൻ അനുവാദമുള്ളൂ. ഇവർക്ക് ഇതുവഴി യാത്ര ചെയ്യാൻ തടസമുണ്ടാകില്ല.