അടിമാലി:ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അടിമാലി ടൗണിൽവൈ. എം. സി. എയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സന്ദേശ റാലിയും താലൂക്ക് ആശുപത്രിയിലും മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് സ്‌നേഹതീരം റീഹാബിലിറ്റേഷൻ കേന്ദ്രത്തിലും കേക്ക് വിതരണവും നടത്തി. കാർഷിക ഗ്രാമ വികസന .ബാങ്കിനു സമീപം ആരംഭിച്ച സന്ദേശ റാലി റവ. എൽദോസ് കൂറ്റപാല കോർ എപ്പിസ്‌കോപ്പ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ എ. കുമാർ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്വ. ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ സബ് റീജിയണൽ ചെയർമാൻ ജേക്കബ് പോൾ മുഖ്യ സന്ദേശം നൽകി. വൈ.എം.സി.എ നാഷണൽ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയംഗം ഡോ. ബിജു മാത്യു മാന്തറക്കൽ സ്വാഗതം പറഞ്ഞു. സ്‌നേതീരം റീഹാബിലിറ്റേഷൻ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മദർ സുപ്പീരിയർ സിസ്റ്റർ ലിൻസിയാണ് നേതൃത്വം നൽകിയത്.