കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140.6 അടിയിലെത്തി. ഇന്നലെ വൈകിട്ട് ലഭിച്ച കണക്കുകൾ പ്രകാരം 2004.55 ഘനയടി വെള്ളം അണക്കെട്ടിലേയ്ക്ക് ഒഴുകി എത്തുന്നുണ്ട്. തമിഴ്‌നാട്ടിലേയ്ക്ക് 300 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇല്ലായിരുന്നു.