​ക​ട്ട​പ്പ​ന:​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ ന​ട​ത്തി​വ​രു​ന്ന​ വി​വാ​ഹ​പൂ​ർ​വ്വ​ കൗ​ൺ​സി​ലിം​ഗ് കോ​ഴ്സി​ന്റെ​ അ​ടു​ത്ത​ ബാ​ച്ച് ജ​നു​വ​രി​ 6​, ​​7​ തീയ​തി​ക​ളി​ൽ​ ക​ട്ട​പ്പ​ന​ ദൈ​വ​ദ​ശ​ക​ ശ​താ​ബ്ദി​ മ​ന്ദി​ര​ത്തി​ൽ​ (​യൂ​ണി​യ​ൻ​ ഓ​ഫീ​സ് )​​ ന​ട​ക്കും​. 1​8​ വ​യ​സ് പൂ​ർ​ത്തി​യാ​യ​ യു​വ​തി​ക​ൾ​ക്കും​ 2​1​ വ​യ​സ് പൂ​ർ​ത്തി​യാ​യ​ യു​വാ​ക്ക​ൾ​ക്കും​ കോ​ഴ്സി​ൽ​ പ​ങ്കെ​ടു​ക്കാം​.​ ജ​നു​വ​രി​ ആറിന് രാ​വി​ലെ​ ഒമ്പതിന് ര​ജി​സ്ട്രേ​ഷ​ൻ​. 9​.3​0ന്​ എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ന്റെ​ അ​ദ്ധ്യ​ക്ഷ​തയിൽ​ മ​ല​നാ​ട് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് ബി​ജു​ മാ​ധ​വ​ൻ​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​. എ​സ്.എ​ൻ​.ഡി​.പി​ യോ​ഗം​ ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ​ അ​ഡ്വ​. പി​.ആ​ർ.​ മു​ര​ളീ​ധ​ര​ൻ​ മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ന​ട​ത്തും​. വൈ​ദി​ക​ യോ​ഗം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സോ​ജു​ ശാ​ന്തി​ക​ൾ​,​​ വ​നി​താ​സം​ഘം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സി​.കെ​. വ​ത്സ,​ യൂ​ത്ത്‌​മൂ​വ്മെ​ന്റ് യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സു​ബി​ഷ് വി​ജ​യ​ൻ​,​ സൈ​ബ​ർ​സേ​ന​ യൂ​ണി​യ​ൻ​ ചെ​യ​ർ​മാ​ൻ​ അ​രു​ൺ​കു​മാ​ർ​,​ കു​മാ​രി​സം​ഘം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് കെ​.ബി​. രേ​ഷ്‌​മ​ എ​ന്നി​വ​ർ​ സം​സാ​രി​ക്കും​. ​രാ​വി​ലെ​ 1​0​ന് ഗു​രു​ദേ​വ​ന്റെ​ ദാ​മ്പ​ത്യ​ സ​ങ്ക​ൽ​പ്പം​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ പ​ച്ച​ടി​ എ​സ്.എ​ൻ​ എ​ൽ​.പി​ സ്കൂ​ൾ​ ഹെ​ഡ്മാ​സ്റ്റ​ർ​ ബി​ജു​ പു​ളി​ക്ക​ലേ​ട​ത്തും​,​​ ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ന് ന​ല്ല​ നാ​ളേ​ക്കു​ള്ള​ ക​രു​ത​ൽ​ എ​ന്ന​ വി​ഷ​യ​ത്തി​ലും​ ക്ളാ​സ് ന​ട​ക്കും​. ​ഏഴിന് രാ​വി​ലെ​ ഒമ്പതിന് 'ന​ല്ല​ വ്യ​ക്തി​ത്വ​വും​ കു​ടും​ബ​ ജീ​വി​ത​വും"​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ പ​തി​നാ​റാം​ക​ണ്ടം​ ഗ​വ​. എ​ച്ച്.എ​സ്.എ​സി​ലെ​ അ​ദ്ധ്യാ​പ​ക​ൻ​ ലെ​നി​ൻ​ പു​ളി​ക്ക​ലും​,​​ 1​1​ന് കു​ടും​ബ​ ഭ​ദ്ര​ത​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ മൂ​വാ​റ്റു​പു​ഴ​ വി​ദ്യാ​വ​നി​താ​ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​ പാ​യി​പ്ര​ ദ​മ​ന​നും​,​​ ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിന് 'കു​ടും​ബ​ ജീ​വി​ത​വും​ സ്ത്രീ​ പു​രു​ഷ​ ലൈം​ഗീ​ക​ത​യും​" എ​ന്ന​ വി​ഷ​യ​ത്തി​ൽ​ ക​ട്ട​പ്പ​ന​ സെ​ന്റ് ജോ​ൺ​സ് ആശുപത്രിയി​ലെ​ ഡോ​. അ​നി​ൽ​ പ്ര​ദീ​പും​ ക്ളാ​സ് ന​യി​ക്കും​. വൈകിട്ട് ​3​.3​0​ന് നടക്കുന്ന​ സ​മാ​പ​ന​ സ​മ്മേ​ള​നത്തിൽ എസ്.എൻ.ഡി​.പി​ യോ​ഗം​ ഡ​യ​റ​ക്ട​ർ​ ബോ​ർ​ഡം​ഗം​ ഷാ​ജി​ പു​ള്ളോ​ലി​ൽ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കും​. സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം​ മ​ല​നാ​ട് യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ന്റ് വി​ധു​ എ​. സോ​മ​ൻ​ നി​ർ​വ​ഹി​ക്കും​. വൈ​ദി​ക​ യോ​ഗം​ യൂണി​യ​ൻ​ സെ​ക്ര​ട്ട​റി​ നി​ശാ​ന്ത് ശാ​ന്തി​​,​​ വ​നി​താ​സം​ഘം​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ ല​താ​ സു​രേ​ഷ്,​​ യൂ​ത്ത്മൂ​വ്മെ​ൻ്റ് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​ഷ്‌​ണു​ കാ​വ​നാ​ൽ​,​​ സൈ​ബ​ർ​സേ​ന​ യൂ​ണി​യ​ൻ​ ക​ൺ​വീ​ന​ർ​ സ​നീ​ഷ് പി​.എ​സ്,​​ കു​മാ​രി​സം​ഘം​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ ആ​ര്യാ​മോ​ൾ​ ക​മ​ലാ​സ​ന​ൻ​ എ​ന്നി​വ​ർ​ പ്ര​സം​ഗി​ക്കും​.