accident
ഉടുമ്പന്നൂർ ടൗണിൽ അപകടത്തിൽപ്പെട്ട ബൈക്ക് വഴിയരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ച് കയറിയ നിലയിൽ

ഉടുമ്പന്നൂർ: കാറിൽ ബൈക്കിടിച്ച് യുവാവിന്റെ കാലൊടിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് ഉടുമ്പന്നൂർ ടൗണിലാണ് അപകടം. ബൈക്കിന്റ പിൻ സീറ്റ് യാത്രക്കാരനായിരുന്ന അമയപ്ര പനച്ചിക്കൽ മാഹിൻ ഷെരീഫിനാണ് സാരമായി പരിക്കേറ്റത്. കാലിന് സാരമായ പരിക്കേറ്റ ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന കിഴക്കുംപാടം സ്വദേശി അനന്ദു നിസാര പരിക്കുകളോടെ രക്ഷപെട്ടു. തൊടുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഉടുമ്പന്നൂർ ടൗണിൽ എതിരെ വന്ന കാറിൽ ഇടിച്ചതിന് ശേഷം തെറിച്ച് സമീപത്ത് ടയർ മാറ്റി ക്കൊണ്ടിരുന്ന മറ്റൊരു കാറിന്റെ അടിയിലേയ്ക്ക് വീണു. ഈ കാർ പിന്നോട്ട് ഉരുണ്ടെങ്കിലും ആർക്കും അപകടം പറ്റിയില്ല.