ashokan
കെ. കരുണാകരൻ അനുസ്മരണം കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാരന്റെ പതിമൂന്നാമത് ചരമവാർഷികം ആചരിച്ചു. പുതിയൊരു വികസന സങ്കല്പത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു ലീഡർ കെ കരുണാകരൻ എന്നും അതിനുദാഹരണമാണ് നെടുമ്പാശ്ശേരി വിമാനത്താവളവും കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയവും എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് അശോകൻ അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ജെ അവിര അധ്യക്ഷത വഹിച്ചു. മുൻ ഡി സിസി പ്രസിഡന്റ് ജോയ് തോമസ്, ഡിസിസി സെക്രട്ടറിമാരായ എൻ ഐ ബെന്നി, ടി ജെ പീറ്റർ,നിഷാ സോമൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനി സാബു, എൻ കെ ബിജു, മനോജ് കോക്കാട്ട്, സുരേഷ് രാജു, എസ് ഷാജഹാൻ, സി എസ് മഹേഷ്,റോബിൻ മൈലാടി, വി ജി സന്തോഷ്‌കുമാർ, പി എസ് ജേക്കബ്, പി വി അച്ചാമ്മ, കെ പി റോയ്,ഷാഹുൽ മങ്ങാട്ട്, ഷാനു ഷാഹുൽ, കെജി സജിമോൻ, ഫ്രാൻസിസ് കുറുന്തോട്ടി,ടോമി പാലക്കൻ,മണ്ഡലം പ്രസിഡണ്ട് മാരായസെബാസ്റ്റ്യൻ മാത്യു, മാർട്ടിൻ ജോസഫ്, സജയകുമാർ, രാജേഷ് ബാബു, എം എച്ച് സജീവ്, ശാലിനി ശശി, ബിന്ദു ദിനേശ്,നൗഷാദ് കെ എച്ച്, എംപി അഷ്രഫ്, ജോർജ് ജോൺ,ശരീഫ് പാലാമല, ഫിലിപ്പ് ജോമോൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.