തൊടുപുഴ: കുടയത്തൂർ ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവുതൂക്കഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും 27ന് രാവിലെ 10.30 മുതൽ 12.30 വരെ കാഞ്ഞാർ പഴയറോഡിലുള്ള വ്യാപാരഭവന് സമീപത്ത് നടക്കും. അറക്കുളം ഗ്രാമപഞ്ചായത്തിലേത് 27ന് ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ മൂലമറ്റത്തുള്ള അറക്കുളം ഗ്രാമപഞ്ചായത്തിൽ നടക്കും. വ്യാപാരികൾ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റ് കവർ സഹിതം ഹാജരായി മുദ്ര പതിപ്പിക്കണം. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.