ഇടുക്കി: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ- ഓർഡിനേറ്റർ തസ്തികയിൽ നിലവിലുള്ള അഞ്ച് ഒഴിവിലേക്ക് (ഓപ്പൺ- 3, ഈഴവ- 1, എസ്.സി- 1) എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തും. സംവരണ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ഇതരസംവരണ വിഭാഗക്കാരെയും പരിഗണിക്കും. 18നും 41നും ഇടയിൽ പ്രായമുള്ളവർക്കാണ് നിയമനം. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനും എഴുതുന്നതിനുമുള്ള കഴിവ്, ടെക്‌നോളജി ആൻഡ് സോഫ്ട്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി അഞ്ചിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04868 272262.