തൊടുപുഴ: നഗരസഭയിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾ 27 മുതൽ അഞ്ച് ദിവസത്തേക്ക് തടസപ്പെടും. കെ- സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡേറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിനാലാണ് സേവനങ്ങൾ ലഭ്യമല്ലാത്തത്. ജനന- മരണ- വിവാഹ രജിസ്‌ട്രേഷൻ, വസ്തുനികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ മുതയാലവയാണ് തടസപ്പെടുക. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ കെ- സ്മാർട്ട് സോഫ്‌റ്റ്‌വെയർ നഗരസഭയിൽ വിന്യസിച്ച് നഗരസഭയുടെ ഭരണ സംവിധാനം ജനുവരി ഒന്ന് മുതൽ ഡിജിറ്റലൈസ് ചെയ്യും. നഗരസഭയിൽ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് നഗരസഭയിൽ നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി സേവനം ലഭ്യമാക്കുന്ന സംവിധാനമാണ് കെ- സ്മാർട്ട്.