മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ വൈലോപ്പിള്ളി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ എ.പി. കാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ പ്രമുഖ യുവകവിയും എഴുത്തുകാരനുമായ അഡ്വ: വി.എസ്. ദിപു അനുസ്മരണ പ്രഭാക്ഷണം നടത്തി. പ്രമുഖകവി പ്രിൻസ് ഒവേലി കവിത അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. ജോർജ്ജ് സേവ്യർ സ്വാഗതവും പി.കെ. രാജു നന്ദിയും പറഞ്ഞു.