തൊടുപുഴ: ചാഴികാട്ട് ആശുപത്രിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്റെ 80-ാം പിറന്നാൾ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്ന് ആഘോഷിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ അഡ്വ. എസ്. അശോകൻ, ഡോ. സി.എസ്. സ്റ്റീഫൻ, ജേക്കബ് സ്റ്റീഫൻ, ഡോ. മീനാ സോമൻ, ഡോ. ജെസ്ലി കെ. എബ്രഹാം, ഡോ. രഞ്ജി ഐസക് ജെയിംസ്, ഡോ. സ്റ്റീഫൻ ജോസഫ്, മോളി ജോസഫ്, ജനറൽ മാനേജർ തമ്പി എരുമേലിക്കര, നഴ്‌സിംഗ് സൂപ്രണ്ട് ഷിനി തോമസ് എന്നിവർ സംസാരിച്ചു.