തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ അഞ്ച് സ്ഥാനപങ്ങൾക്ക് പിഴയും 14 സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി. 19ന് തുടങ്ങി മൂന്ന് ദിവസം നീണ്ട പരിശോധനയാണ് നടത്തിയത്. ബേക്കറികളും ബോർമകളുമാണ് കൂടുതലും പരിശോധിച്ചത്. വൃത്തിയില്ലായ്മ, ലേബൽ ചെയ്യുന്നതിൽ നിയമലംഘനം തുടങ്ങിയവ ശ്രദ്ധയിൽപെട്ട് നടപടികളെടുത്തിട്ടുണ്ട്. രണ്ട് പേരടങ്ങുന്ന രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് ആകെ 55 പരിശോധനകൾ നടത്തി. രാഗേന്ദു, സ്നേഹാ വിജയൻ, ആൻ മേരി ജോൺസൺ എന്നിവർ നേതൃത്വം നൽകി.