രാജാക്കാട്: പൊൻമുടി ജലാശയത്തിൽ മത്സ്യബന്ധനത്തിന് പോയ ഭിന്നശേഷിക്കാരനെ കാണാതായി. പ്രദേശവാസിയായ ചിമ്മിനിക്കാട്ട് ബിജുവിനെയാണ് (50) കാണാതായത്. വെള്ളിയാഴ്ച രാത്രിയാണ് ബിജു മീൻ പിടിക്കാൻ പോയത്. ബിജുവിന്റെ വള്ളം ഡാമിന്റെ ജലാശയത്തിൽ മറിഞ്ഞ് കിടക്കുന്നത് കണ്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തൊടുപുഴ ഫയർഫോഴ്‌സിലെ സ്‌കൂബാ ടീം ഇന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തും.