തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. തൊടുപുഴ കേക്ക് ഷോപ്പിന് സമീപത്ത് നിന്ന് ആരംഭിച്ച ക്രിസ്മസ് കരോൾ തൊടുപുഴ മുനിസിപ്പൽ പാർക്കിൽ സമാപിച്ചു. ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊടുപുഴ വിജ്ഞാന മാതാ പള്ളി വികാരി ഫാ തോമസ് വിലങ്ങുപാറയിൽ ക്രിസ്മസ് ദിന സന്ദേശം നൽകി. തൊടുപുഴ സബ് ഇൻസ്‌പെക്ടർ ആർ.അനിൽ കുമാർ കരോൾ ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് കേക്ക് മുറിച്ചു. ഗ്രാന്റ് സെക്രട്ടറി അനിൽകുമാർ സി.സി. ട്രഷറർ ജോഷി , ജേസിറെറ്റ് ചെയർപേഴ്‌സൺ ചന്ദന അഖിൽ, പ്രോഗ്രാം ഡയറക്ടർമാരായ ജോൺ പി.ഡി, ജീസ് ജോൺസൺ എന്നിവർ പ്രസംഗിച്ചു.