തൊടുപുഴ: ഉപഭോക്താക്കൾക്ക് അനുദിനം വേണ്ടുന്ന ഉത്പന്നങ്ങൾ വിതരണം നടത്തുന്ന വിതരണക്കാരുടെ വാഹനങ്ങൾ മതിയായ കാരണങ്ങളില്ലാതെ തടുകയും പിഴ അടപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഉണ്ടാവരുതെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എ.കെ.ഡി.എ. ജില്ലാ കമ്മിറ്റിയുടെ ദ്വൈവാർഷിക പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം വിൻസെന്റ് ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഉമ്മൻ ജേക്കബ് കെ.വി, വി .ഇ.എസ്. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സലിം പി.എസ്. കെ.വി.വി.ഇ.എസ്. നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് സജീവ് ആർ. നായർ എ.കെ.ഡി.എ. സംസ്ഥാന സെക്രട്ടറി വി. സുവിരാജ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി. സുവിരാജ് (പ്രസിഡന്റ്), ജോബി ജോസഫ് (ജന. സെക്രട്ടറി), മനിൽ തോമസ് (ട്രഷറർ), ആർ. രമേശ് (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.