രാജാക്കാട്:സഹപാഠികൾക്ക് ക്രിസ്മസ് കേക്കുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. രാജാക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ 1991 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയാണ് തങ്ങളുടെ പഴയകാല സഹപാഠികളുടെ വീട്ടിൽ ക്രിസ്തുമസ് കേക്ക് എത്തിച്ച് സ്‌നേഹം പങ്കുവയ്ക്കുന്നത്.184 പേർ പഠിച്ച ബാച്ചിലെ കേരളത്തിലുള്ള
120 കൂട്ടുകാരുടെ വീടുകളിലാണ് ഇവർ കേക്കുകൾ നൽകുന്നത്.വീട്ടിലെ പ്രായമായ മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ച് സ്‌നേഹം പങ്കുവയ്ക്കുക എന്ന ലക്ഷ്യവുമായാണ് ഈ വർഷം കേക്ക് വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ കൺവീനർ കൂടിയായ ക്രിസ്തുരാജ ഫൊറോന പളളി വികാരി ഫാ.ജോബി വാഴയിൽ നിർവ്വഹിച്ചു.ക്രിസ്മസ് സന്ദേശം നൽകി കേക്ക് മുറിച്ച് എത്തിച്ചേർന്ന എല്ലാവർക്കും നൽകി..30 വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ചുപഠിച്ച് പല വഴിക്കായി പിരിഞ്ഞു പോയവർ 2020 ൽ ലിൻസി ഇളയിടം,ജോബി ചമ്പക്കര,മോളി ചിറ്റടിയിൽ,സണ്ണി കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൽ വാട്‌സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കി ബാച്ചുകാരുടെആദ്യസംഗമം മാതൃവിദ്യാലയത്തിൽ വച്ച് 2022 ജനുവരി 1 ന് നടത്തി.