തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ശാഖാ കമ്മിറ്റി അംഗങ്ങൾക്കും പോഷക സംഘടനാ നേതാക്കൾക്കുമായി നടത്തുന്ന നേതൃസംഗമത്തിന്റെ വണ്ണപ്പുറം മേഖലാ യോഗം ഇന്ന് രാവിലെ 9.30ന് വണ്ണപ്പുറം ഒലിവ് ഓഡിറ്റോറിയത്തിലും ഉടുമ്പന്നൂർ മേഖലാ യോഗം ഉച്ചയ്ക്ക് ഒന്നിന് ഉടുമ്പന്നൂർ മുകളേൽ ഓഡിറ്റോറിയത്തിലും നടക്കുമെന്ന് യൂണിയൻ ചെയർമാൻ ബിജു മാധവനും കൺവീനർ വി.ബി. സുകുമാരനും അറിയിച്ചു.