പീരുമേട്: താലൂക്കിൽ പൂട്ടികിടക്കുന്ന തേയില തോട്ടം തൊഴിലാളികൾക്ക് ഉത്സവ ബത്ത അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം. മനുഷ്യാവകാശ പ്രവർത്തകനും ഇന്റർനാഷണൽ യൂത്ത് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ കൺട്രി ഡയറക്ടർ കൂടിയായ ഡോ. ഗിന്നസ് മാടസാമിയാണ് മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, തഹസിൽദാർ, ലേബർ ഓഫീസർ, ചീഫ് ഇൻസ്‌പെക്ടർ പ്ലാന്റെഷൻസ്, ഇൻസ്‌പെക്ടർ പ്ലാന്റേഷൻസ് എന്നിവർക്ക് നിവേദനം നൽകിയത്. സർക്കാർ പൂട്ടി കിടക്കുന്ന എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്കു എത്രയും വേഗം നേരത്തെ ലഭിക്കേണ്ട ഉത്സവ ബത്തയും, ക്രിസ്മസിന് ലഭിക്കേണ്ട ഉത്സവ ബത്തയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗിന്നസ് മാട സാമി ആവശ്യപ്പെട്ടു.