തൊടുപുഴ:സാക്ഷരതാമിഷൻ പത്താംതരം തുല്യതാ പഠിതാക്കൾ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. തൊടുപുഴ എ.പി.ജെ.അബ്ദുൾകലാം സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷം വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെന്റർ കോ​ർഡിനേറ്റർ ബെന്നി ജോൺ അദ്ധ്യക്ഷത വഹിച്ചു. പഠിതാക്കളുടെ വിവിധ കലാപരിപാടികളും കരോൾ ഗാന മത്സരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. അദ്ധ്യാപകരായ അൻസ എം.എം, ജൂബി സുധീർ, പ്രവീണ രാജേഷ്, ഷെമീന,ക്ലാസ് ലീഡർമാരായ സബീന നിഷാം, ജയ്സൺ ജോർജ്, എന്നിവർ പ്രസംഗിച്ചു.