
പീരുമേട്:അവധി ആഘോഷിക്കാൻ സഞ്ചാരികൾ ഒഴുകി എത്തുകയാണ്.
വാഗമൺ, പാഞ്ചാലിമേട്, പരുന്തുംപാറ,തേക്കടി, തുടങ്ങിയ പ്രശസ്തമായ ടൂറിസ്റ്റുകേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകൾ അവധിക്കാലം അടിച്ചു പൊളിച്ച് ആഘോഷിക്കാൻ കൂട്ടമായി എത്തുന്നത് ശനിയാഴ്ച്ച.തുടങ്ങിയ തിരക്ക് ഇന്നലെ അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി. ഇനിയുള്ള ദിവസങ്ങളിലും മേഖലയാകെ തിരക്കിലമരും. ടൂറിസംമേഖല സഞ്ചാരികളെ രണ്ട്കയ്യും നീട്ടി സ്വീകരിക്കുകയാണ്. വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത് മൂന്നു മാസം പിന്നിട്ടപ്പോഴേക്കും എഴുപതി നായിരത്തിലേറെ ടൂറിസ്റ്റുകൾ ഗ്ലാസ് ബ്രിഡ്ജിൽ കയറാൻ എത്തി. ഇൻഡ്യയിൽ തന്നെ അപൂർവ്വ കാഴ്ചയൊരുക്കുന്ന ഇവിടെ ചില്ല്പാലത്തിൽ കയറി വിദൂരകാഴ്ചകൾ കാണാനുള്ളവരുടെ തിരക്ക് രാവിലെ മുതൽ ദൃശ്യമായിരുന്നു.
കൂടാതെപൈൻ പാർക്ക്, അഡ്വഞ്ചർ പാർക്ക്, മൊട്ടക്കുന്ന്, തുടങ്ങി വാഗമണ്ണിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് മനം നിറഞ്ഞ് ആസ്വദിക്കാൻ ഒട്ടേറെ കാഴ്ചകളാണ് ഇവിടെയുള്ളത്.
വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പരുന്തുംപാറയിൽ എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റും, നട്ടുച്ചയ്ക്കും പരവതാനി വിരിച്ചപോലുള്ളകോടമഞ്ഞും സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ്.. ഒരു വശം അഗാദമായ കൊക്കകൾ നിറഞ്ഞ പ്രദേശവും അവധി ദിവസങ്ങളിൽ ആയരി കണക്കിന് സഞ്ചാരികളാണ് പരുന്തുംപാറയിൽ എത്തുന്നത്.
ലോകവിനോദ സഞ്ചാര ഭൂപടത്തിൽ ഇടമുള്ളതേക്കടികേരളത്തിനകത്തുനിന്നും, പുറത്തൊന്നും വിദേശത്തു നിന്നുമുള്ള വിനോദ സഞ്ചാരികളെ തേക്കടിയിലേക്ക് ആകർഷിക്കുന്നു.തേക്കടി തടാകവും,ബോട്ടിലൂടെയുള്ള കാനന സൗന്ദര്യം ആസ്വദിച്ചുള്ളബോട്ടുസ വാരിയും സഞ്ചാരികളെതേക്കടിയിലേക്ക് എത്തിക്കുന്നു.
അന്തർദേശീയ നിലവാരമുള്ളറോഡുകൾ .
അന്തർദേശീയ നിലവാരമുള്ളറോഡുകൾ ടൂറിസ്റ്റ്‌കേന്ദ്രങ്ങളിലേക്കുണ്ട്. വാഗമണ്ണിലേക്ക് എത്താൻ ചുറ്റും നല്ലറോഡുകളാണ്. തൊടുപുഴയിൽ നിന്നും, ഈരാറ്റുപേട്ടയിൽ നിന്നും ഏലപ്പാറയിൽ നിന്നുംറോഡുകൾ മാർഗ്ഗം വാഗമണ്ണിൽ എത്താം.
ഹൈടെക് റോഡിലൂടെ...
മുണ്ടക്കയം മുതൽ കൊല്ലംതേനിദേശീയപാതയും, മുറിഞ്ഞ പുഴയിൽ നിന്നും പാഞ്ചാലിമേട്ടിലേക്കും,ദേശീയപാതയിൽ കല്ലാർ കവലയിൽ നിന്നും പരുന്തുംപാറ വഴി സത്രം ശബരിമലറോഡിലൂടെ പരുന്തുംപാറയ്ക്കും നല്ലറോഡുകളാണുള്ളത്.അതിനാൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും അഭ്യന്തര വിനോദ സഞ്ചാരികളും അന്യസംസ്ഥാന വിനോദസഞ്ചാരികളും ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിനായി ഇവിടേയ്ക്ക് എത്തിക്കൊണ്ടേയിരിക്കുന്നു.