kooppan
തൊടുപുഴ അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഉത്സവ കൺവീനർ യദുകൃഷ്ണൻ വെൺമയിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി ഇടുക്കി ഡപ്യൂട്ടി കളക്ടർ ദീപസജീവ് നിർവഹിക്കുന്നു

തൊടുപുഴ:അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനം ഉത്സവകമ്മറ്റി​ കൺവീനർ യദുകൃഷ്ണൻ വെൺമയിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി ഇടുക്കി ഡപ്യൂട്ടി കളക്ടർ ദീപ സജീവ് ഉദ്ഘാടനം നിർവഹിച്ചു.ഫെബ്രുവരി 21 മുതൽ നടക്കുന്ന ഉത്സവത്തിന്റെ നോട്ടീസ് പ്രകാശനം തൊടുപുഴ എസ്. ഐ ദിനേശൻ പി.എൻ.നിർവഹിച്ചു.ആദ്യ സംഭാവന വിനോദ് കാഞ്ഞിരമറ്റത്തിൽ നിന്നും ട്രഷറർ പി.എസ്.മുരളി ഏറ്റുവാങ്ങി.ക്ഷേത്രം പ്രസിഡന്റ് പി.എസ്.പ്രകാശ്, സെക്രട്ടറി കെ.ആർ.ശ്രീരമണൻ, ജോ.കൺവീനർ വത്സബോസ്, പബ്ലിസിറ്റി കൺവീനർ സുനിൽ കല്ലമ്പിള്ളി, മാതൃസമിതി കൺവീനർ പ്രിയ സുനിൽ, ട്രസ്റ്റ് മെമ്പർ ബാബു പരമേശ്വരൻ എന്നിവർ സംസാരിച്ചു.