karol
സീനിയർ ചേമ്പർ ഇന്റർ നാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിൽ കുമളിയിൽ നടത്തിയ കരോൾ

കുമളി: ക്രിസ്മസിന്റെ ഓർമ്മകൾ പങ്ക് വെച്ച് കുമളിയിലെ വയോജനങ്ങൾ നടത്തിയ ക്രിസ്മസ് കരോൾ ശ്രദ്ധേയമായി. പൂർവ്വ കാലത്തെ കരോൾ പ്രതീകങ്ങളായി​രുന്ന നക്ഷത്ര വിളക്കും പെട്രോൾ മാക്‌സും കൊട്ടും പാട്ടും എല്ലാം കൂടി ആയപ്പോൾ വയോജനങ്ങളിൽ പതിറ്റാണ്ടുകൾ മുമ്പുള്ള ഓർമ്മകൾ ഓടിയെത്തി. താളമേളങ്ങളുടെ അകമ്പടിയിൽ പാടിയും ആടിയുമാണ് അവർ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചത്. സീനിയർ ചേമ്പർ ഇന്റർ നാഷണൽ തേക്കടി ലീജിയന്റെ ആഭിമുഖ്യത്തിലായിരുന്നു കരോൾ നടന്നത്. ആറ് വയസുകാരനായ പേരക്കുട്ടിയും അറുപത് വയസുകാരനായ മുത്തച്ഛനും കിസ്മസ് പാപ്പാ വേഷമണിഞ്ഞ് കരോൾ സംഘത്തിന്റെ ഗാനത്തിനൊപ്പം ചുവട് വച്ചു. ലീജിയൻ പ്രസിഡന്റ് അജിമോൻ കെ. വർഗീസ്, സെക്രട്ടറി ചെറിയാൻ വെൺമേലിൽ, ജോയ് ഇരുമേട, ടി.എസ്. ലാലു, രാജശേഖരൻ, ഡോ. ഹംസകോയ, ജോഷി ജോസഫ്, വി.ഡി. ജോയ്, റോയി പതിപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസം കുമളിയിൽ അഖില കേരള അടിസ്ഥാനത്തിൽ നടത്ത മത്സരം സംഘടിപ്പിച്ചും എസ്.സി.ഐ തേക്കടി ലീജിയൻ ശ്രദ്ധ നേടിയിരുന്നു.