തൊടുപുഴ : എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയനിലെ ശാഖാ കമ്മറ്റി അംഗങ്ങൾക്കു പോഷക സംഘടന നേതാക്കൾക്കുമായി നടക്കുന്ന മേഖലാ നേതൃസംഗമം ഉണർവ്വ് 2024 ഉടുമ്പന്നൂർ മേഖലായോഗം നടന്നു. യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ വി.ബി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ മനോജ്, എ.ബി സന്തോഷ്, സ്മിത ഉല്ലാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. എം ജി യൂണിവേഴ്‌സിറ്റി എം കോം ഫിനാൻസിൽ ഏഴാം റാങ്ക് വാങ്ങിയ ആര്യ ഉണ്ണിയെചടങ്ങിൽ ആദരിച്ചു.
മേഖലയിലെ എട്ട് ശാഖകളിൽ നിന്നുള്ള ശാഖാ , പോഷക സംഘടനാ നേതാക്കൾ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.ടി. ഷിബു സ്വാഗതവും എംപ്ളോയീസ് ഫോറം യൂണിയൻ പ്രസിഡന്റും യൂണിയൻ രവിവാര പാഠശാല കൺവീനറുമായ അജിമോൻ സി.കെ നന്ദിയും പറഞ്ഞു.