പീരുമേട് : കൊല്ലം- തേനി ദേശിയ പാതയിൽ കൊടുക്കുത്തിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് അപകടം. യാത്രക്കാർക്ക് സാരമായ പരിക്ക് പറ്റി. കഴിഞ്ഞ ആഴ്ച തീർത്ഥാടനം കഴിഞ്ഞു പോയ കാർ ലോറിയുമായി ഇടിച്ച് അപകടത്തിൽപ്പെട്ടതോടെ കാർ റോഡിന്റെ അരികിൽ മാറ്റി ഇട്ടിരിക്കയായിരുന്നു. ഈ കാറിലായിരുന്നു ഇന്നലെ വീണ്ടും ഇടിച്ച് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായി കരുതുന്നത്.