രാജാക്കാട് :പൊൻമുടി ജലാശയത്തിൽ കാണാതായ ഭിന്നശേഷി ക്കാരനായുള്ള തെരച്ചിൽ തുടരുന്നു.മീൻ പിടിക്കാൻ പോയ ചേലച്ചുവട് ചിമ്മിനിക്കാട്ട് ബിജുവിനായുള്ള തെരച്ചിലാണ് തുടരുന്നത്.വെള്ളിയാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മീൻ പിടിക്കാൻ പോയ ബിജു തിരിച്ചെത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം ജലാശയത്തിൽ കാണാതായി സംശയിക്കുന്നത്. മീൻ പിടിക്കാൻ പോകാറുള്ള വള്ളം ജലാശയത്തിൽ കണ്ടെത്തി. വീട്ടുകാരുടെ പരാതിയെ തുടർന്ന് രാജാക്കാട് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അടിമാലി ഫയർ ഫോഴ്സും കോതമംഗലം സ്‌കൂബാ ടീമും ഡാമിൽ മുങ്ങി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.മീൻ പിടിക്കാൻ ബിജു തനിയെയാണ് പോയത്. അതുകൊണ്ട് തന്നെ ജലാശയത്തിന്റെ ഏത് ഭാഗത്താണ് അപകടം നടന്നത് എന്നതിനെപറ്റി വിവരമില്ല.ഇത് തെരച്ചിൽ നടത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കോതമംഗലം സ്‌കൂബ ടീം ഉദ്യോഗസ്ഥരായ അനിൽകുമാർ,റഷീദ് ടി.പി.ഷാജി,ഷിജാസ് അടിമാലി ഫയർ സ്റ്റേഷനിലെ നിസാർ പി മീരാൻ,റ്റി.യു ഗിരിശൻ,പി.എസ് അരുൺ,കെ. കിഷോർ,വി.റ്റി സനീഷ് എന്നിവരാണ് തെരച്ചിലിന് നേതൃത്വം നൽകിയത്‌