അടിമാലി: പൊലീസിനെതിരെ കോൺഗ്രസും സി.ഐ.ടി.യു യൂണിയൻ പ്രവർത്തകരും ഒരേ സമയത്ത് അടിമാലി ടൗണിൽനേർക്കുനേർ പ്രകടനം നടത്തി .സി ഐ ടി യു പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പ്രകടനവും , കോൺഗ്രസ് പ്രകടനവും ഒരേസമയത്ത് അടിമാലി ടൗണിൽ എത്തിയപ്പോൾ ക്രിസ്തുമസ് ആഘോഷ തിരക്കും ആയതുകൊണ്ട് രണ്ടുകൂട്ടരും പ്രകടനം നടത്തി, മുദ്രാവാക്യം വിളിച്ച് പിരിഞ്ഞുപോയി. കോൺഗ്രസ് യോഗത്തിൽ ഹാപ്പി കെ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി വി സ്കറിയ യോഗം ഉദ്ഘാടനം ചെയ്തു. ജോർജ് തോമസ്, സി എസ് .നാസർ എന്നിവർ സംസാരിച്ചു. സി.ഐ.ടി.യുയോഗത്തിൽ സി.ഡി ഷാജി അദ്ധ്യക്ഷത വഹിച്ചു. എം കമറുദ്ദീൻ ഉദ്ഘാടനം ചെയ്തു.പി.ജി അനിത, മാത്യു ഫിലിപ്പ് , സി.ഡി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
അടിമാലിയിൽ സി. ഐ. ടി. യുവിന്റെയും കോൺഗ്രസിന്റെയും പ്രകടനവും ഒരേസമയത്ത് നടന്നപ്പോൾ