ചെറുതോണി: കൊച്ചുകരിമ്പൻ ജനകീയ സമിതി നടത്തിവരുന്ന റിലേ നിരാഹാരസമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് സിറ്റിസൺ ഫോറം ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 3 ന് മാർച്ചു ധർണ്ണയും ചെറുതോണിയിൽ നടക്കും. 300ൽ പരം സാധാരണക്കാർ തിങ്ങിപാർക്കുന്ന സ്ഥലമായ മരിയാപുരം പഞ്ചായത്ത് ഒന്നാം വാർഡായ കൊച്ചുകരിമ്പൻ മേഖലയിലെ ജനവാസമേഖലയായ സി.എസ്.ഐ കുന്ന് പ്രദേശത്തേക്കുള്ള ഒരുവഴിയും ഗതാഗതയോഗ്യമല്ലാത്ത സാഹചര്യത്തിൽ നിരവധി തവണ പരാതികളും നിവേദനങ്ങളും കൊടുത്തിട്ടുണ്ടെങ്കിലും യാതൊരു മറുപടിയും അധികാരികൾ നൽകാത്ത സാഹചര്യത്തിലാണ് റിലേ സമരം ആരംഭിച്ചത്. അധികാരികൾ അനങ്ങാപാപ്പാറനയം തുടരുന്ന സാഹചര്യത്തിൽ സമരത്തെ പിൻതുണച്ചിട്ടുള്ള നിരവധി സംഘടനകൾ ഈ നയത്തിനെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി സിറ്റിസൺ ഫോറം ഇന്ത്യ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. സെൻറ്രൽ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ജലവിഭവ മന്ത്രിയുടെ ഓഫീസിനുമുൻപിൽ ധർണ്ണ നടത്തി അവസാനിക്കും.