ഇടുക്കി : ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിൽ വണ്ണപ്പുറം പഞ്ചായത്തിൽ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, എ.എൻ.എം, സ്വീപ്പർ, അറ്റൻഡർ തസ്തികകളിൽ വാക്ക്​ഇൻ​ഇന്റർവ്യു നടത്തുന്നു. നിലവിലുള്ള അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വർഷം കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറിയുടെ ചേമ്പറിൽ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399.