അടിമാലി: ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ് 27,28 തിയതികളിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. അടിമാലി വിദ്യാഭ്യാസ ഉപജില്ലയിലെ 18 സ്‌കൂളുകളിൽ നിന്നായി 122 കുട്ടികൾ പങ്കെടുക്കും. കൈറ്റ് ഇടുക്കിയിലെ മാസ്റ്റർ ട്രെയിനർമാരായ എബി ജോർജ്, അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ 8 ആർപി.മാർ പരിശീലനം നൽകും. ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഹെഡ് മിസ്‌ട്രെസ്സ് സി. റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,2 & 3 അനിമേഷൻ അനന്ത സാദ്ധ്യതകളിലേയ്ക്ക് കടന്ന് ചെല്ലാൻ ഉതകുന്ന ക്ലാസ്സുകളാണ് കുട്ടികൾക്കായി ഒരുക്കുന്നത്.