
രാജാക്കാട് :പൊൻമുടി ജലാശയത്തിൽ കാണാതായ ഭിന്നശേഷിക്കാരൻ ചിമ്മിനിക്കാട്ട് ബിജുജോർജിന്റെ (50) മൃതദേഹം കണ്ടെത്തി.ഇന്നലെ രാവിലെ
6 മണിയോടെയാണ് മീൻപിടുത്തനായി നിർമ്മിച്ചിരിക്കുന്ന ഷെഡിന് സമീപം ഡാമിൽ മൃതദേഹം കണ്ടെത്തിയത്
വെള്ളിയാഴ്ച രാത്രി മുതലാണ് ബിജുവിനെ കാണാതായത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മീൻ പിടിക്കാൻപോയ ബിജു തിരിച്ചെത്താത്തതിനെ തുടർന്നാണ് ഇദ്ദേഹം ജലാശയത്തിൽ കാണാതായ വിവരം സംശയിച്ചത്. മീൻ പിടിക്കാൻപോകാറുള്ള വള്ളം ജലാശയത്തിൽ കണ്ടെത്തിയിരുന്നു.അടിമാലി ഫയർഫോഴ്‌സുംകോതമംഗലം സ്‌കൂബാ ടീമും,തൊടുപുഴ സ്‌കൂബാ ടീമും ഡാമിൽ മുങ്ങി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കളക്ടറുടെ നിർദ്ദേശപ്രകാരം ചൊവ്വാഴ്ച പുലർച്ചയോടെ ഈരാറ്റുപേട്ട നന്മ റസ്‌ക്യൂ സംഘംവും തെരച്ചിലിനെത്തി. രാജാക്കാട് സി.ഐ കെ .എസ് ജയൻ,എസ്.ഐ എൻ.എൻ.റെജി, വില്ലേജാഫീസർ കെ.ആർ.രാജേഷ്,പഞ്ചായത്ത് മെമ്പർ ബെന്നി പാലക്കാട്ട്,കോതമംഗലം സ്‌കൂബ ടീം ഉദ്യോഗസ്ഥരായ അനിൽകുമാർ,റഷീദ് ടി.പി.ഷാജി,ഷിജാസ് അടിമാലി ഫയർ സ്റ്റേഷനിലെ നിസാർ പി മീരാൻ,റ്റി.യു ഗിരിശൻ,പി.എസ് അരുൺ,കെ. കിഷോർ,വി.റ്റി സനീഷ്, വലകെട്ടു സംഘം,നാട്ടുകാർ എന്നിവർ നാല് ദിവസങ്ങളിലായി നടന്ന തെരച്ചിലിന്‌നേതൃത്വം നൽകി.നന്മ റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെ വെള്ളത്തിൽ നിന്നും കണ്ടെടുത്ത മൃതദേഹം ഇടുക്കി മെഡിക്കൽകോളേജിൽപോസ്റ്റ്‌മോർട്ടം നടത്തി രാജാക്കാട് പള്ളിയിൽ സംസ്‌കരിച്ചു.ഭാര്യ: മിനി മക്കൾ :ഡയോൺ, അൽഫോൻസ .