
തിരുവനന്തപുരം ജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഗ്ഗിപ്പ്
തൊടുപുഴ: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കല്ലൂർക്കാട് കോട്ട റോഡിൽ വച്ച് നടത്തിയ സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ല റണ്ണേഴ്‌സ് അപ്പ് ആയി. തിരുവനന്തപുരം ജില്ലയ്ക്കാണ് ഓവറോൾ ചാമ്പ്യൻഷിപ്പ്. ഡീൻ കുര്യാക്കോസ് എം.പി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള സൈക്ലിംഗ് അസ്സോസിയേഷൻ പ്രസിഡന്റ് എസ്.എസ്. സുധീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി, വൈസ് പ്രസിഡന്റ് ജാൻസി ജോമി. കേരള സംസ്ഥാന സൈക്ലിംഗ് അസ്സോസിയേഷൻ ഭാരവാഹികളായ ബി. ജയപ്രസാദ്, എൻ. രവീന്ദ്രൻ, വിനോദ്കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ, സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സണ്ണി സെബാസ്റ്റ്യൻ, ജിബി എ.കെ., മെമ്പർമാരായ ജോർജ്ജ് ഫ്രാൻസിസ്, ഷൈനി ജെയിംസ്, ബാബു മനയ്ക്കപ്പറമ്പൻ, പ്രേമലത പ്രഭാകരൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.ചാമ്പ്യൻഷിപ്പിലെ ഓവറോൾ ജേതാക്കളായ തിരുവനന്തപുരം, റണ്ണറപ്പ് ആയ ഇടുക്കി ജില്ലാ ടീമുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ജോസ് അഗസ്റ്റിൻ ട്രോഫികൾ സമ്മാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250ഓളം സൈക്ലിസ്റ്റുകൾ വാശിയേറിയ ഈ ദീർഘദൂര സൈക്ലിംഗ് മത്സരത്തിൽ പങ്കാളികളായി. ജനുവരി 7 മുതൽ കർണ്ണാടകയിലെ ബിജാപ്പൂരിൽ നടത്തുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട സംസ്ഥാന സൈക്ലിംഗ് ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്തു.