അടിമാലി: എൻ.സി.പിയുടെ ഭാഗമായ കൺസ്യൂമർ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനാചരണവും ജില്ലാ സെമിനാറും നടത്തി. എൻ.സി.പി ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് പി.പി. ബേബിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ജില്ലാ സെക്രട്ടറി ടി.പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. കവി സെബാസ്റ്റ്യൻ തേനാശ്ശേരി വിഷയാവതരണം നിർവ്വഹിച്ചു. അരുൺ മാണി, വി.എം. പ്രകാശ്,
എം.പി. ജോയി, ബിനു കുഞ്ഞുമോൻ, പ്രിൻസി പ്രകാശ്, ടി.എൻ. രവി, ഗോപിനാഥൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.