train
കേരള അതിർത്തിയായ ബോഡി നായ്ക്കന്നൂരും, ആണ്ടിപ്പെട്ടിയിലും എത്തിയ ട്രെയിന് വരവേൽപ്പ് നൽകിയപ്പോൾ

പീരുമേട് : ബോഡി നായ്ക്കനൂരിൽ നിന്നും പൂപ്പാറ, നെടുംങ്കണ്ടം, കമ്പം മെട്ട്, വഴി കുമളിയിലേക്ക് റെയിൽപാത ആരംഭിക്കണമെന്ന ആവശ്യത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നു. ബോഡി നായ്ക്കനാർ കുമളി റെയിൽപാതയുടെ ദൂരം 72.8 കിലോമീറ്റർ ദൂരമാണുള്ളത്. ഒന്നരമണിക്കൂർ കൊണ്ട് യാത്ര ചെയ്ത് കുമളിയിൽ എത്താൻ കഴിയും. ഇത് ഇടുക്കിയുടെ വികസന കുതിപ്പ് ഉയരും. ബോഡി നായ്ക്കന്നൂർ മുതൽ കുമളി വരെ റെയിൽവേ പാത തുറക്കണം എന്നാവശ്യപ്പെട്ടുഡോ. ഗിന്നസ് മാടസ്വാമി റെയിൽവേ മന്ത്രാലയത്തിന് നൽകിയ നിവേദനത്തിന്മേൽ തുടർ നടപടി സ്വീകരിക്കാൻ നിർദ്ദേശം. ദക്ഷിണ റെയിൽവേയിലെ കൺസ്ട്രക്ഷൻ വിഭാഗ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി കെ ഗുപ്തയാണ് തുടർ നടപടി സ്വീകരിക്കാൻ ഫീൽഡ് എക്‌സിക്യൂട്ടീവിനു ഉത്തരവ് നൽകിയത്.
തേനിബോഡി നായ്ക്കന്നൂർ റെയിൽ പാത കഴിഞ്ഞ ജൂണിൽ പ്രവർത്തനക്ഷമമായതോടെയാണ് അതിവേഗ സഞ്ചാരത്തിനു സൗകര്യം ഏറെ കുറവുള്ള പിന്നാക്കമേഖലയായ കുമളി വരെ റെയിൽവേ പാത തുറക്കണം എന്ന ആവശ്യം നിവേദനത്തിലൂടെ റെയിൽവേ മന്ത്രാലയത്തിനു സമർപ്പിച്ചത്. 2014- 15 കാലയളവിൽ ദിണ്ടിഗൽ മുതൽബോഡി നായ്ക്കന്നൂണ്ണ വഴി കുമളി വരെ 134 കിലോമീറ്റർ ദുരത്തിൽ റെയിൽവേ പാത നിർമിക്കാൻ സർവ്വേ നടത്തി എങ്കിലും കുറഞ്ഞ ഗതാഗത സാദ്ധ്യത കണക്കിലെടുത്തു പദ്ധതി ഉപേക്ഷിച്ചുവെന്ന് റെയിൽവേ മന്ത്രാലയം നൽകിയ മറുപടിയിൽ അറിയിച്ചു. ഉപേക്ഷിച്ചുപോയ ഈ പദ്ധതി പുനരാരംഭിക്കണം എന്ന് ചൂണ്ടി കാണിച്ചാണ് വീണ്ടും റെയിൽവേ മന്ത്രാലയത്തിനു നിവേദനം നൽകിയിരിക്കുന്നത്.

വികസന കുതിപ്പിന്

ഊർജം പകരും

പുതിയ റെയിൽപാത ജില്ലയുടെ ജില്ലയുടെ വികസന കുതിപ്പിന് ഊർജം പകരും. ടൂറിസംമേഖല വളർന്ന് പന്തലിക്കും.തേക്കടി, വാഗമൺ, പരുന്തുംപാറ, മൂന്നാർ എന്നീ ടൂറിസ്റ്റുകേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകി എത്തും. ശബരിമല തീർത്ഥാടകർക്കുവേഗത്തിൽ കുമളിയിൽ എത്താൻ കഴിയും. മധുര മീനാക്ഷിക്ഷേത്രം, രാമേശ്വരം,വേളാങ്കണ്ണി, നാഗൂർ , തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും .ഇടുക്കിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ വിപണന സാധ്യത കൂടും. വ്യവസായ വാണിജ്യ വിപണനം വർദ്ധിക്കും.