തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പുനപ്രതിഷ്ഠാ മഹോത്സവത്തിനുള്ള വലിയ പന്തലിന്റെ നിർമ്മാണം ആരംഭിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് വലിയ പന്തലിന്റെ കാൽനാട്ടുകർമ്മം നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വൈദികച്ചടങ്ങുകളും നടന്നു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് റ്റി.എസ് രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി പി ജി രാജശേഖരൻ , ക്ഷേത്ര നവീകരണ സമിതി കൺവീനർ പി .എസ് രാധാകൃഷ്ണൻ , ജോയിന്റ് കൺവീനർ കെ പി .ശിവദാസ് , മാതൃസമിതി ഭാരവാഹികളായ മായാ ഹരിപ്രസാദ്, കെ. എൻ. കമലമ്മ എന്നിവർ പ്രസംഗിച്ചു.