വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൈനാപ്പിൾ മേഖലയിൽ സംസ്ഥാന തലത്തിൽ നൽകുന്ന അവാർഡുകൾ പ്രഖ്യാപിച്ചു. പൈനാപ്പിൾ വിപണനശ്രേഷ്ഠ പുരസ്‌കാരത്തിന് കെ.സി തോമസ് കമ്മപറമ്പിൽ കുറുപ്പുന്തറയും പൈനാപ്പിൾ കർഷകശ്രേഷ്ഠ പുരസ്‌കാരത്തിന് ഫിലിപ്പ് ജോസ് (അന്തു) മാണാക്കുഴിയിൽ എളംകുളവും അർഹരായി. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ മികച്ച പൈനാപ്പിൾ ലോഡിംഗ് തൊഴിലാളിയായി എം.ആർ അജു മടത്താട്ട് തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, സെക്രട്ടറി ജോസ് വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്. 29 ന് വാഴക്കുളത്തു നടത്തുന്ന അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.