
തൊടുപുഴ: സ്റ്റുഡൻറ് പൊലീസ് ജില്ലാ വാർഷിക സഹവാസ ക്യാമ്പിന് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ജില്ലയിലെ 45 സ്കൂളുകളിൽ നിന്നായി 550 കേഡറ്റുകൾ പങ്കെടുക്കുന്നു.
തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ പതാക ഉയർത്തി. തുടർന്ന് അഡി .എസ് .പി. ശ്രീ. ബി. കൃഷ്ണകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ് . പി. സി ഇടുക്കിഡി.എൻ.ഒ മാത്യു ജോർജ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ മുഖ്യ പ്രഭാഷണവും സ്കൂൾ മാനേജർ ഫാ. ഡോ . സ്റ്റാൻലി പുൽപ്രയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
എസ്.പി.സി ഇടുക്കി എ.ഡി.എൻ.ഒ എസ്.ആർ സുരേഷ് ബാബു ക്യാമ്പ് വിശദാംശങ്ങൾ നൽകുകയും സ്കൂൾ ഹെഡ് മാസ്റ്റർ സജി മാത്യു നന്ദിയും പറഞ്ഞു.
ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു , കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, കരിമണ്ണൂർ എസ്. എച്ച്.ഒ ധനഞ്ചയദാസ് ടി. വി., കെ.പി.ഒ.എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ബൈജു പി. കെ., വാർഡ് മെമ്പർ ആൻസി സിറിയക്, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് മജീഷ്യൻ ഇ. കെ. പി നായരുടെ മായാജാല പ്രകടനവും നടന്നു.