പീരുമേട്: ഇന്നലെ രാവിലെ പത്തോടെ കൊല്ലം തേനി ദേശിയ പാതയിൽ മരുതുമൂട് മെഡിക്കൽ ട്രസ്റ്റ് കവലയ്ക് സമീപംവാഹന അപകടം.അപകടത്തിൽ കാർ യാത്രക്കാരായ പൂനെ സ്വദേശികളായ മൂന്നുപേർക്കും,ഡ്രൈവർക്കും പരിക്കേറ്റു.തേക്കടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്ത കാറാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. കൊക്കയിലേയ്ക്ക് പതിച്ച കാർ 35ാം മൈൽ പാലൂർക്കാവ് റോഡിന് സമീപത്തെത്തി. പരിക്കറ്റ ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിസ്മസ് ദിവസം കരടിക്കുഴിയിൽ ദേശിയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ ശബരിമല തീർത്ഥാടകരുടെ വാഹനവും കാറും കൂട്ടിയിടിച്ചു. ഇരുവാഹനങ്ങൾക്കും സാരമായ കേട് പാട്കൾ സംഭവിച്ചു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.