തൊടുപുഴ:സി.പി.ഐയുടെ 98-ാം വാർഷികാഘോഷം ജില്ലയിൽ പാർട്ടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും സമുചിതമായി ആചരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി സി.പി.ഐ പൈനാവ് ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പതാക ഉയർത്തി. ജില്ലാ എക്‌സിക്യൂട്ടീവംഗം എം.കെ. പ്രിയൻ, ജോസഫ് കടവിൽ, രാജി ബോബൻ, ബിനു ടി.ആർ, സജി പെരുമ്പള്ളിൽ, സദാശിവൻ പി.ടി, കൃഷ്ണകുമാർ, റെജി ഷാജി എന്നിവർ പങ്കെടുത്തു. കുമളിയിൽ നടന്ന വാർഷികാഘോഷം സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. പീരുമേട് മണ്ഡലം സെക്രട്ടറി വി.കെ. ബാബുക്കുട്ടി അദ്ധ്യക്ഷതവഹിച്ചു. പി.എൻ. മോഹനൻ, രാധാ റോയി, വി.ആർ. ബാലകൃഷ്ണൻ, തോമസ് ആന്റണി, പി.ജെ. ടൈറ്റസ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിനു മുന്നിൽ മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് പതാക ഉയർത്തി. അടിമാലി മണ്ഡലം കമ്മിറ്റി ഓഫീസിന് മുമ്പിൽ സംസ്ഥാന കൗൺസിലംഗം ജയ മധുവും സെൻട്രൽ ജംഗ്ഷനിൽ മണ്ഡലം സെക്രട്ടറി കെ.എം. ഷാജിയും പതാക ഉയർത്തി. നെടുങ്കണ്ടത്ത് മണ്ഡലം സെക്രട്ടറി കെ.ജി. ഓമനക്കുട്ടൻ പതാക ഉയർത്തി. പുറ്റടിയിൽ മണ്ഡലം കമ്മറ്റിയംഗം എ. ശശികുമാർ പതാക ഉയർത്തി. കൂട്ടാറിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി എം.ആർ. കരുണാകരൻ പതാക ഉയർത്തി.