തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ 30ന് നടത്തുന്ന മാർച്ചിന് മുന്നോടിയായുള്ള പ്രചരണജാഥയ്ക്ക് പെരുവന്താനത്ത് തുടക്കമായി. ജാഥ പെരുവന്താനം പഞ്ചായത്തിലെ 35-ാം മൈലിൽ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ റോമിയോ സെബാസ്റ്റ്യൻ, സിനോജ് വള്ളാടി, ടി.സി. കുര്യൻ, ബേബി മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, സി.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ എസ് മോഹനൻ, മോളി ഡോമനിക്, പി. ജോൺസൺ, ടോണി സെബാസ്റ്റ്യൻ ,മറ്റ് ജാഥാംഗങ്ങളും സംസാരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ക്യാപ്ടനും കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര വൈസ് ക്യാപ്ടനും സിനോജ് വള്ളാടി മാനേജരും പി.എസ് സുരേഷ്, പി.പി. ചന്ദ്രൻ, സാബു മാത്യു, ഡൊമിനിക് മടുക്കക്കുഴി, ദിലീപ് പുത്തരി, ക്രിസ്റ്റി തോമസ്, ബാബു മഞ്ഞള്ളൂർ തുടങ്ങിയവർ ജാഥാംഗങ്ങളുമാണ്. ഇന്ന് രാവിലെ 8.30ന് വണ്ണപ്പുറം, ഒമ്പതിന് കോടിക്കുളം, 9.30ന് കരിമണ്ണൂർ, 10.15ന് ഉടുമ്പന്നൂർ, 11ന് ആലക്കോട്, 11.30ന് ഇളംദേശം, 12.30ന് അശോകകവല, ഒന്നിന് കാഞ്ഞാർ, 2. 30ന് മുട്ടം, 3. 15ന് കരിങ്കുന്നം, നാലിന് വഴിത്തല എന്നീ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തി വൈകിട്ട് അഞ്ചിന് തൊടുപുഴയിൽ ജാഥ സമാപിക്കും.